ഇന്ത്യൻ വംശജനെ ഓസ്‌ട്രേലിയയിൽ ചുട്ടുകൊന്നു

indian-singer-died-in-australia

ഇന്ത്യൻ വശംജനായ ഗായകനെ ഓസ്‌ട്രേലിയയിൽ ചുട്ടുകൊന്നു. ഓസ്‌ട്രേലിയയിലെ പഞ്ചാബ് സമൂഹത്തിനിടയിൽ അറിയപ്പെടുന്ന ഗായകനായ മൻമീത് അലി അഷറാണ്(29) ആണ് കൊല്ലപ്പെട്ടത്.

ഓസ്‌ട്രേലിലയിൽ ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. യാത്രക്കാരുടെ മുന്നിൽവെച്ച് മധ്യവയസ്‌കൻ മൻമീതിനെ തീ വെക്കുകയായിരുന്നു. ഇയാളെ തൊട്ടടുത്ത ബസ്‌റ്റേപ്പിൽനിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു.

ബസിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാർ പിൻവാതിലിലൂടെ ഇറങ്ങി ഓടുകയായിരുന്നു. വംശീയാക്രമണത്തിന്റെ സൂചനകൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് കമ്മീഷ്ണർ അറിയിച്ചു.

Punjabi Bus Driver Set On Fire In Oz As Terrified Passengers Watch.

NO COMMENTS

LEAVE A REPLY