തനിക്കെതിരെ വിജിലൻസിൽ ഗൂഢാലോചന നടക്കുന്നതായി ശങ്കർ റെഡ്ഡി

sankar_reddy

ഡി ജി പി ശങ്കർ റെഡ്ഡി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് കത്ത് നൽകി. തനിക്കെതിരെ വിജിലൻസിൽ ഗൂഢാലോചന നടക്കുന്നവെന്ന ആരോപണ മുന്നയിച്ചാണ് ഡി.ജി.പി ശങ്കർ റെഡ്ഡി ജേക്കബ് തോമസിന് കത്ത് നൽകിയത്.

വിജിലൻസിലെ ഉന്നതരും ക്രിമിനൽ കേസ് പ്രതിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് കത്തിലെ പ്രധാന ആരോപണം. ഈ കൂട്ടുകെട്ടിന്റെ ഫലമായാണ് തനിക്കെതിരെ കോടതിയിൽ വിജിലൻസ് ഉദ്യോഗസ്ഥർ തെറ്റായ റിപ്പോർട്ട് നൽകിയതെന്നും ശങ്കർറെഡ്ഡി കത്തിൽ പറയുന്നു.

തനിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയ പരാതിക്കാരൻ പായിച്ചറ നവാസ് എന്നയാൾ ക്രിമിനൽ കേസ് പ്രതിയാണ്. പായിച്ചറ നവാസും വിജിലൻസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധം തുടരുന്നുണ്ട്. ആ കൂട്ടുകെട്ടിന്റെ ഫലമായാണ് തനിക്കെതിരെ വിജിലൻസിൽ ഗൂഢാലോചന നടക്കുന്നത്. ഇത് ഇപ്പോഴും തുടരുന്നതിനാൽ ഇനിയും വിജിലൻസ് തെറ്റായ റിപ്പോർട്ട് നൽകാനിടയുണ്ടെന്നും കത്തിൽ ശങ്കർ റെഡ്ഡി വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY