ഭീകരർ സൈനികനെ കൊന്ന് മൃതദേഹം വികൃതമാക്കി

0
indian army

കുപ്വാര ജില്ലയിലെ മാച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാൻ കൊല്ലപ്പെട്ടു. ഭീകരർ ഇദ്ദേഹത്തിന്റെ മൃതദേഹം വികൃതമാക്കി. ഏറ്റുമുട്ടലിൽ ഒരു ഭീകരനും കൊല്ലപ്പെട്ടു. മറ്റ് ഭീകരർ പാക് അധിനിവേശ കശ്മീരിലേക്ക് രക്ഷപ്പെട്ടതായി സൈനിക വക്താവ് പറഞ്ഞു. പാക് സൈന്യത്തിന്റെ വെടിവെപ്പിന്റെ മറവിലായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. സംഭവത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്നും സൈനിക വക്താവ് പറഞ്ഞു.

 

 

terrorist, indian soldier, attack

Comments

comments

youtube subcribe