ഇറ്റലിയിൽ വീണ്ടും ശക്തമായ ഭൂചലനം

earthquake-italy

ഇറ്റലിയിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഇന്ത്യൻ സമയം 12 മണിയോടെയായിരുന്നു ഭൂചലനം. റിക്റ്റർ സ്‌കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂമചലനമാണുണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. 108 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്നാണ് നിഗമനം.

ഒരാഴ്ചയ്ക്കിടയിൽ തുടർച്ചയായ മൂന്നാം ഭൂചലനമാണ് ഇത്. ബുധനാഴ്ച റിക്റ്റർ സ്‌കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂകമ്പം കിഴക്കൻ ഇറ്റലിയിൽ രേഖപ്പെടുത്തിയിരുന്നു. മുന്നൂറു പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പം ഉണ്ടായതിനു രണ്ടു മാസത്തിനു ശേഷമാണ് വീണ്ടും പ്രദേശത്ത് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതേസമയം, ഭൂചലനത്തിൽ ആളപായമോ, മറ്റു നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങൾ ഇതു വരെ ലഭ്യമായിട്ടില്ല.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE