പാക് താരങ്ങളെ ഇന്ത്യയിൽ എന്നന്നേക്കുമായി വിലക്കണമെന്ന് ഗജേന്ദ്ര ചൗഹാൻ

gajendra-chauhan

ഇന്ത്യയിൽ ജോലി ചെയ്യുന്നതിന് പാക്ക് അഭിനേതാക്കൾക്ക് വിലക്കേർപ്പെടുതത്ണമെന്ന് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഗജേന്ദ്ര ചൗഹാൻ. നിലവിലെ സാഹചര്യത്തിൽ ഇവരെ ഇന്ത്യയിൽ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും ചൗഹാൻ അഭിപ്രായപ്പെട്ടു.

പാക് അഭിനേതാക്കളെ സ്ഥിരം വിലക്കണം. അവരെ ഇവിടെ എന്തിനാണ് ആവശ്യം. ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്ന പതിനായിരത്തിലേറെ കലാകാരൻമാർ നമുക്ക് ഇവിടെയുണ്ട്. നമ്മുടെ ജോലി അവർക്ക് വാഗ്ദാനം ചെയ്ത് അവരെ എന്തിന് ഇങ്ങോട്ട് ക്ഷണിക്കണം എന്നും ചൗഹാൻ ചോദിച്ചു.

ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക് ബന്ധം മോശമായ സാഹചര്യത്തിലാണ് പാക് അഭിനേതാക്കളെ വിലക്കണമെന്ന ആവശ്യം ഉയർന്നത്. തുടർന്ന് പാക് താരങ്ങൾ അഭിനയിച്ച് ചിത്രങ്ങൾക്കും അപ്രഖ്യാപിത വിലക്ക് നിലനിന്നിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE