കളക്ട്രേറ്റ് സ്‌ഫോടനം; കാറിനുള്ളിൽ കത്തും പെൻഡ്രൈവും

മലപ്പുറത്ത് കളക്ട്രേറ്റിലെ ജില്ലാ കോടതി വളപ്പിൽ നിർത്തിയിട്ട കാറിനുള്ളിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ കാറിനുള്ളിൽനിന്ന് കത്തും പെൻഡ്രൈവും കണ്ടെടുത്തു.

ബേസ്മൂവ്‌മെന്റ് എന്നെഴുതിയ ക്തത് പോലീസ് പരിശോധന നടത്തുകയാണ്. നേരത്തേ കൊല്ലം കോടതി വളപ്പിൽ നടന്ന സ്‌ഫോടനവുമായി ഇതിന് സാമ്യമുണ്ടെന്ന് പോലീസ്. ഉത്തർപ്രദേശിൽ ഗോമാംസം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ടയാൾക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്താണ് കണ്ടെത്തിയതെന്നു പോലീസ് പറയുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഇനിയും ഇതുപോലുള്ള പൊട്ടിത്തെറികൾ ആവർത്തിക്കുമെന്നും കത്തിൽ ഭീഷണിയുണ്ട്.

കൊല്ലത്ത് സ്‌ഫോടനത്തിന് ഉപയോഗിച്ച സർക്യൂട്ടിന് സമാനമായ ഉപകരണങ്ങളാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നതെന്നാണ് സൂചന. അന്ന് കൊല്ലം ജില്ലാ കളക്ടറായിരുന്ന ഷൈന മോൾ തന്നെയാണ് ഇപ്പോൾ മലപ്പുറം ജില്ലാ കളക്ടർ.

NO COMMENTS

LEAVE A REPLY