കർഷക നേതാവ് പി ജി വേലായുധൻ നായരെ അനുസ്മരിക്കുന്നു

p-g-velayudhan

കർഷക നേതാവും കമ്യൂണിസ്റ്റ് പ്രവർത്തകനുമായ പി ജി വേലായുധൻ നായരെ അനുസ്മരിക്കുന്നു. പിജിയുടെ ഒന്നാം ചരമ വാർഷികദിനമായ നവംബർ 2നാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഹാളിൽ രാവിലെ രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് പരിപാടികൾ.

കർഷക സമൂഹത്തിനും കാർഷിക ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി കാർഷിക രംഗത്തും സാമൂഹിക രംഗത്തും ക്രിയാത്മകമായി ഇടപെടാനായി സ്ഥാപിച്ച പി.ജി. ഫൗണ്ടേഷന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. പി ജിയുടെ ഓർമ്മകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്മരണിക അനുസ്മരണത്തിൽ പ്രകാശനം ചെയ്യും.

NO COMMENTS

LEAVE A REPLY