Advertisement

എഴുത്തച്ഛൻ പുരസ്‌കാരം സി രാധാകൃഷ്ണന്

November 1, 2016
Google News 0 minutes Read
c radhakrishnan

ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്. ഒന്നര ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. നോവലിസ്റ്റ്, കഥാകാരൻ, സംവിധായകൻ, അധ്യാപകൻ, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച രാധാകൃഷ്ണൻ പൊന്നാനി താലൂക്കിലെ ചമ്രവട്ടത്താണ് ജനിച്ചത്.

എല്ലാ മായ്ക്കുന്ന കടൽ, പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, പുഴ മുതൽ പുഴ വരെ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ കൃതികളാണ്.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജ്ഞാനപീഠസമിതിയുടെ മൂർത്തീദേവി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, മാതൃഭൂമി സാഹിത്യ പുരസ്‌കാരം, വയലാർ അവാർഡ്, പത്മപ്രഭാ പുരസ്‌കാരം എന്നിങ്ങനെ നിരവധി അംഗീകീരങ്ങളും ലഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here