കേരളപ്പിറവി ആഘോഷത്തിലേക്ക് മുൻമുഖ്യമന്ത്രിമാർക്ക് ക്ഷണമില്ല

chief-ministers

കേരളപ്പിറവി ആഘോഷം വിവാദത്തിൽ. നിയമസഭാ അങ്കണത്തിലെ കേരളപ്പിറവി ആഘോഷത്തിലേക്ക് മുൻ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദൻ, ഉമ്മൻചാണ്ടി, എ കെ ആന്റണി എന്നിവരെ ക്ഷണിച്ചില്ല.

വേദിയിൽ 60 ചിരാതുകൾ കൊളുത്തുന്ന ചടങ്ങിലേക്കും ഇവരെ ക്ഷണിച്ചില്ല. എ കെ ആന്റണിയെ ക്ഷണിച്ചെന്ന് പറഞ്ഞിരുന്നെങ്കിലും നോട്ടീസിൽ അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ല.

ഗവർണർ പി സദാശിവത്തെ ക്ഷണിക്കാത്തത് ഏറെ വിവാദമായിരുന്നു. എന്നാൽ പ്രോട്ടോകോൾ പ്രശ്‌നമുള്ളതിനാലാണ് എന്ന് മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നു. പ്രമുഖ വ്യക്തികളെ ഒഴിവാക്കിക്കൊണ്ടുള്ള സർ്കകാർ നടപടിയിൽ പലരും അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിക്കഴിഞ്ഞു.

NO COMMENTS

LEAVE A REPLY