ജേക്കബ് തോമസിന്റെ ഭാര്യയ്‌ക്കെതിരെ ആരോപണം

jacob thomas

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ഭാര്യയ്‌ക്കെതിരെ ഭൂമി കയ്യേറിയെന്ന് ആരോപണം. വനഭൂമി കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരിൽ കർണാടകത്തിലെ കുടകിലുള്ള 151 ഏക്കർ ഭൂമി വനഭൂമിയാണെന്ന് കർണാടക വനം വകുപ്പ് കണ്ടെത്തിയിരുന്നു. റിസർവ് ആയി പ്രഖ്യാപിച്ച 151.3 ഏക്കർ ഭൂമിയാണ് ഇതെന്നാണ് വനംവകുപ്പ് ഒക്ടോബർ 27ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. ഈ ഭൂമി ഒഴിയണമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY