ജിഷ വധക്കേസിന്‍െറ വിചാരണ ഇന്നാരംഭിക്കും

jisha-murder

ജിഷ വധക്കേസിന്‍െറ വിചാരണ ഇന്നാരംഭിക്കും. കേസിലെ പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയവര്‍ അടക്കം 195 പേരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ വിസ്തരിക്കും. ആദ്യ രണ്ട് സാക്ഷികളെയാണ് ഇന്ന് ജഡ്ജി എന്‍. അനില്‍കുമാര്‍ മുമ്പാകെ വിസ്തരിക്കുക. പ്രതി അമീറിന് വേണ്ടി ആളൂര്‍ ഇന്ന് കോടതിയില്‍ ഹാജരാകും

2017 ജനുവരി 23 വരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ സാക്ഷികളെ വിസ്തരിച്ച് വിചാരണ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 125 രേഖകളും 75 തൊണ്ടിമുതലുകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

NO COMMENTS

LEAVE A REPLY