കളമശ്ശേരി എച്ച് ഐ എല്ലിൽ പൊട്ടിത്തെറി

HIL

കീടനാശിനി ഉത്പാദിപ്പിക്കുന്ന കളമശ്ശേരിയിലെ ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ് ലിമിറ്റഡിൽ (HIL) പൊട്ടിത്തെറി. 12 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരം. പരിക്കേറ്റവരെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്കിൽനിന്ന് വാതകം പ്ലാന്റിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തറി. കാർബൺ ഡൈ സൾഫൈഡ് ചോർന്നാണ് അപകടമുണ്ടായതെന്നാണ് പ്രഥാമിക നിഗമനം.

കളമശ്ശേരി ഏലൂർ റോഡിലാണ് എച്ച് ഐ എൽ. രാസവള നിർമ്മാണ കമ്പനിയാണ് ഇത്. പരിക്കേറ്റവരിൽ ഒരു ഉയർനന്ന ഉദ്യോഗസ്ഥനുമുണ്ട്. അപകടത്തെ തുടർന്ന് വാതകം ചോരുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്. അഗ്നിശമന സേന സംഭവ സ്ഥലത്ത് എത്തി.

HIL | Ernakulam

NO COMMENTS

LEAVE A REPLY