രാഹുല്‍ ഗാന്ധിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

rahul gandhi

ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ചെന്ന രാഹുല്‍ ഗാന്ധിയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു. ഇന്നലെ രാത്രി ജീവനൊടുക്കിയ രാംകിഷന്‍ ഗ്രേവല്‍ എന്ന വിമുക്ത ഭടന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനാണ് രാഹുല്‍ എത്തിയത്. എന്നാല്‍ ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. എന്നാല്‍ ഇവരുമായി ഏറെ നേരം രാഹുല്‍ ഗാന്ധി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ബലമായി അകത്തു കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

NO COMMENTS

LEAVE A REPLY