ഗുരുവായൂരില്‍ വിദേശവനിത ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ചു

flat trissur

ഗുരുവായൂര്‍ മമ്മിയൂരിലെ ഫ്ലാറ്റിന്‍റെ എട്ടാം നിലയിൽ താഴേക്ക് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തു. റുമേനിയക്കാരിയായ റോബർട്ടീന(40)യാണ് മരിച്ചത്. മമ്മിയൂർ ക്ഷേത്രത്തിന് സമീപമുള്ള ‘പഞ്ചരത്ന’ എന്ന ഫ്ലാറ്റിലാണ് സംഭവം.

മാണിക്കത്ത് സ്വദേശി ഹരിഹരന്‍റെ ഭാര്യയാണ് റോബര്‍ട്ടീന.ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം നടന്നത്. അഞ്ചുമാസം മുമ്പാണ് ഇവരും ഹരിഹരനും വിവാഹം നടന്നത്.

NO COMMENTS

LEAVE A REPLY