ഇതു വെറും അടുക്കളപ്പാട്ടല്ല!!

ഒരു വട്ടമെങ്കിലും കേട്ടില്ലെങ്കിൽ നഷ്ടം നിങ്ങൾക്കാണ്,നിങ്ങൾക്ക് മാത്രം..

മൂളിപ്പാട്ട് പാടാത്തവരായി ആരുമുണ്ടാവില്ല.പല പല ജോലികൾക്കിടയിലും അങ്ങനെ മൂളിപ്പാടുന്നത് പുതുമയുമല്ല. പക്ഷേ,ഈ യുവതികൾ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം കേട്ടാൽ നിങ്ങൾ അതിശയിക്കും. പച്ചക്കറി നുറുക്കുന്നതിനിടെയാണ് ഈ ഗാനാലാപനം.വെറും പാട്ടല്ല,നല്ലൊന്നാന്തരം സെമിക്ലാസ്സിക്കൽ ഗാനം. ഇവർ ഇങ്ങനെ അടുക്കളയിലിരുന്ന് പാടേണ്ടവരല്ലെന്ന് ഉറപ്പ്.

മ്യൂസിക് മാജിക് എന്ന ഫെയ്‌സ് ബുക്ക് പേജിലാണ് ഇവരുടെ ഗാനം ഷെയർ ചെയ്തിരിക്കുന്നത്.വളരെ മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

NO COMMENTS

LEAVE A REPLY