ഈ വർഷത്തെ ബിസിനസ്സ് വുമൻ ഓഫ് ദ ഇയറാണ് ഈ ‘ചായക്കടക്കാരി’

Indian chai walli Australian business woman of the year

ഇന്റർനറ്റിൽ വൈറലായ ചായ് വാലയ്ക്ക് ശേഷം ‘ചായ’ കാരണം പ്രശസ്ഥയായിരിക്കുകയാണ് ഈ ഇന്ത്യൻ-ഓസ്‌ട്രേലിയൻ അഭിഭാഷക.

ഓസ്‌ട്രേലിയയിൽ ‘ചായ് വാലി‘ എന്ന സ്ഥാപനത്തിലൂടെ ബിസിനസ്സ് വുമൻ ഓഫ് ദ ഇയർ പട്ടമാണ് ഉപ്മ വിർദ്ദി എന്ന 26 കാരി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ഓസ്‌ട്രേലിയൻ ബിസിനസ്സ് ആന്റ് കമ്മ്യൂണിറ്റി അവാർഡ്‌സ് സിഡ്‌നിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വിർദ്ദിയെ ഈ പുരസ്‌കാരം നൽകി ആദരിച്ചത്.

Indian chai walli Australian business woman of  the year

സാധാരണ ചായ അല്ല ഇവർ ഇവിടെ ഉണ്ടാക്കി വിൽക്കുന്നത്. മറിച്ച് ആയുർവേദിക് ചായയാണ്. വൈദ്യനായിരുന്ന മുത്തച്ഛനിൽ നിന്നാണ് വിർദ്ദി ആയുർവേദിക് ടീ ഉണ്ടാക്കാൻ പഠിച്ചത്.

Indian chai walli Australian business woman of  the year
വീട്ടിൽ വരുന്ന സുഹൃത്തുക്കൾക്ക് ഈ ഉപമ വിർദ്ദിയുടെ ഈ ആയുർവേദിക് ചായ ഭയങ്കര ഇഷ്ടമായിരുന്നു. കൂട്ടത്തിൽ ഒരാളാണ് വിർദ്ദയോട് ഇത് ബിസിനസ്സായി തുടങ്ങാൻ നിർദ്ദേശിക്കുന്നത്. വിദേശികൾക്ക് ഇത് ഇഷ്ടമാകുമോ എന്ന കാര്യത്തെ കുറിച്ച് ആദ്യം വിർദ്ദിക്ക് ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ ചായയും ചായ് വാലിയും ഹിറ്റായതോടെ ആ ആശങ്കൾ വെറുതെയായിരുന്നു എന്ന് മനസ്സിലായി.

ഇന്ന് ഇന്ത്യയുടെ തനത് രുചിയായ ഈ ആയുർവേദിക് ടീ വിദേശികൾക്കിടയിലും പ്രിയപ്പെട്ടതാക്കിയിരിക്കുകയാണ് ഉപ്മ വിർദ്ദി. ഇന്ന് ‘ചായ് വാലി’ എന്ന ബ്രാൻഡും ഓസ്‌ട്രേലിയയിൽ പ്രശസ്ഥമാണ്.
Indian chai walli Australian business woman of  the year

Indian chai walli Australian business woman of  the year

NO COMMENTS

LEAVE A REPLY