പാമ്പ് കടിച്ചാല്‍ മരിക്കില്ല- വാവസുരേഷ്

vava suresh

കടലൊഴിച്ച് വേറെ ഏത് വെള്ളത്തില്‍ ജീവിക്കുന്ന പാമ്പുകളുടേയും വിഷം അപകടകരമല്ലെന്ന് വാവ സുരേഷ്. ഫ്ളവേഴ്സ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന കോമഡി സൂപ്പര്‍ നൈറ്റ് വേദിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇത് പറയുകമാത്രമല്ല പ്രേക്ഷകര്‍ക്ക് മുന്നില്‍ വച്ച് പാമ്പിന്‍ വിഷം കഴിച്ചും വാവ സുരേഷ് ഇത് തെളിയിച്ചു.
മാത്രമല്ല, പാമ്പിന്റെ കടിയേറ്റ് മരണം സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരം ലഭിക്കുമെന്നും വാവ സുരേഷ് പറഞ്ഞു.

പാമ്പ് കടിച്ച് മരണപ്പെടുന്നത് സിറ്റിയില്‍ വച്ചാണെങ്കില്‍ ഒരു ലക്ഷം രൂപയും വനപ്രദേശത്ത് വച്ചാണെങ്കില്‍ മൂന്ന് ലക്ഷം രൂപയും നഷ്ടപരിഹാരം ലഭിക്കുമെന്നും വാവസുരേഷ് പറയുന്നു. പരിക്കേല്‍ക്കുകയാണെങ്കിലും നഗരപ്രദേശത്തില്‍ നടന്ന സംഭവത്തിന് 25000രൂപ ചികിത്സയ്ക്കും, വനപ്രദേശത്ത് വച്ചാണെങ്കില്‍ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ തുകയും തിരിച്ച് ലഭിക്കുമെന്നും വാവ സുരേഷ് പറയുന്നു. തുക ലഭിക്കാന്‍ റെയ്ഞ്ച് ഓഫീസില്‍ തെളിവടക്കം അപേക്ഷ നല്‍കിയാല്‍ മതി.

Subscribe to watch more

vava suresh | Snake

NO COMMENTS

LEAVE A REPLY