ബിഷപ്പ് ഹൗസ് ആക്രമിച്ച ശാന്തിഭൂഷൻ പിടിയിൽ

shanthi bhushan

നെയ്യാറ്റിൻകര ബിഷപ്പ്ഹൗസ് ആക്രമണക്കേസിലെ രണ്ടാം പ്രതിയായ ശാന്തിഭൂഷൻ അറസ്റ്റിൽ. മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പാലം പോലീസ് സ്‌റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടറെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. വാഹനപരിശോധനക്കിടെ സബ്ബ് ഇൻസ്‌പെക്ടറെ ബലം പ്രയേഗിച്ച് കാറിൽ കയറ്റി കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു ഇയാൾ.

ശാന്തിഭൂഷൻ നെയ്യാറ്റിൻകര മരുത്തൂരിലെ വീട്ടിലെത്തിയതായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.കെ.ഷെഫീൻ അഹമ്മദ് ഐ.പി.എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര സബ്ബ് ഇൻസ്‌പെക്ടർ ശ്രീ അനിൽകുമാർ, സിപിഒ പ്രമോദ്, തിരുവനന്തപുരം റൂറൽ ഷാഡോ പോലീസ് ടീമിലെ അംഗങ്ങൾ എന്നിവർ ചേർന്നാണ് ശാന്തിഭൂഷനെ അറസ്റ്റ് ചെയ്തത്.

bishop-house-attacker-shanthi-bhushan-arrested

NO COMMENTS

LEAVE A REPLY