മോഡിയുടെ ചിത്രം വസ്ത്രത്തിൽ; രാഖി സാവന്തിനെതിരെ എഫ്‌ഐആർ

rakhi-savanth

പ്രധാനമന്ത്രി നരേന്ദ്രമോഡിയോടുള്ള അമിത ആരാധന വിനയായി, ബോളിവുഡ് താരം രാഖി സാവന്തിനെതിരെ എഫ്‌ഐആർ. നരേന്ദ്ര മോഡിയോടുള്ള ആരാധനയിൽ അദ്ദേഹത്തിന്റെ ചിത്രമുള്ള വസ്ത്രം ധരിച്ചതിനാണ് താരത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

പ്രധാനമന്ത്രിയെ അപമാനിച്ചെന്നും അശ്ലീല പ്രദർശനം നടത്തിയ രീതിയിൽ വസ്ത്രം ദരിച്ചു എന്നുമാണ് രാഖിയ്ക്ക് എതിരായ കേസ്. കഴിഞ്ഞ ഓഗസ്റ്റിൽ ഓസ്‌ട്രേലിയൻ യാത്രയിലാണ് രാഖി സാവന്ത് മോഡിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പ്രജീഷ് തിവാരി എന്ന അഭിഭാഷകനാണ് രാഖി സാവന്തിനെതിരെ പരാതി നൽകിയത്.

പ്രധാനമന്ത്രിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ചതിലൂടെ അദ്ദേഹത്തെ അവഹേളിചചെന്നതാണ് പരാതി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും ഒപ്പം സ്ത്രീകൾ അശ്ലീലകരമായ രീതിയിൽ വസ്ത്രം ധരിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമവും അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു .

NO COMMENTS

LEAVE A REPLY