ജഡായുപാറ; ഉടൻ സഞ്ചാരികളിലേക്ക്

jadayupara

ജഡായുപാറ ടൂറിസം പദ്ധതി അന്തിമഘട്ടത്തിലേക്ക്. കൊല്ലം ജില്ലയുടെ മുഖഛായതന്നെ മാറ്റാനുതകുന്ന ടൂറിസം പദ്ധതിയായ ജഡായുപാറ ഉടൻ സഞ്ചാരികൾക്കായി തുറന്നു നൽകും. പദ്ധതി അന്തിമഘട്ടത്തിലേക്ക് എത്തിയതായി അധികൃതർ.

പദ്ധതിയുടെ ഉദ്ഘാടനം 2017 ഏപ്രിലിൽ ക്രമീകരിക്കുന്നതിനായി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

വൈദ്യുത സംവിധാനം, കുടിവെള്ള പ്രശ്‌നം, പാർക്കിങ് സംവിധാനം, റോഡ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ട നടപടികൾ സ്വീകരിക്കാനും നിയമസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

Subscribe to watch more

NO COMMENTS

LEAVE A REPLY