ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം

delhi

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പരിസ്ഥിതിശാസ്ത്ര കേന്ദ്രം (സിഎസ്ഇ) ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനം കഴിഞ്ഞ 17 വർഷത്തിനിടെ നേരിടുന്ന ഏറ്റവും കനത്ത അന്തരീക്ഷ പ്രശ്‌നമാണിതെന്നും മലീനീകരണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികളെ വീടിന് പുറത്തിറക്കരുതെന്നും സിഎസ്ഇ മൂന്നറിയിപ്പ് നൽകി.
ഹൃദയ സംബന്ധിയായ പ്രശ്‌നങ്ങൾ നേരിടുന്നവരും ശ്വാസകോശ രോഗമുള്ളവരും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. ഇത്തരം രോഗങ്ങളുള്ളവരുടെയും കുട്ടികളുടെയും സുരക്ഷിതത്വം സർക്കാർ ത്വരിത നടപടി സ്വീകരിക്കണമെന്നും സിഎസ്ഇ ആവശ്യപ്പെട്ടു.

delhi, air pollution

NO COMMENTS

LEAVE A REPLY