വടക്കാഞ്ചേരി പീഡനക്കേസ് : അന്വേഷണ സംഘത്തിൽ അഴിച്ചുപണി

b-sandhya

വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിൽ അഴിച്ചുപണി. അന്വേഷണചുമതല പാലക്കാട് ടൗൺ എ.എസ്.പി ജി. പൂങ്കുഴലിക്ക്. സൗത്ത് സോൺ എ.ഡി.ജി.പി ബി.സന്ധ്യ മേൽനോട്ടം വഹിക്കും. തൃശൂർ സിറ്റി, റൂറൽ പൊലീസ് മേധാവികളായ ഡോ. ഹിമേന്ദ്രനാഥും ആർ.നിശാന്തിനിയും അന്വേഷണത്തെ സംഘത്തെ സഹായിക്കും. ഒല്ലൂർ സി.ഐ കെ.കെ. സജീവും ആലത്തൂർ സി.ഐ എലിസബത്തും സംഘത്തിലുണ്ട്.

പരാതിക്കാരിയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ചതടക്കമുള്ള ആരോപണമുയർന്ന ഉദ്യോഗസ്ഥരെ മാറ്റി നിർത്തിയാണ് പുതിയ സംഘത്തെ രൂപീകരിച്ചത്.

wadakancherry, rape case, investigation team

NO COMMENTS

LEAVE A REPLY