സക്കീർ ഹുസൈന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

zakir hussain

വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ സിപിഎം നേതാവ് സക്കീർ ഹുസൈന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയാണ് തള്ളിയത്. വാദം പൂർത്തിയായതിനത്തെുടർന്ന് ജാമ്യാപേകഷയിൽ വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സക്കീർ ഹുസൈനെ കസ്റ്റഡിയിലെടുക്കാൻ അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ സക്കീർ ഹുസൈന പോലീസ് ഉടൻ അറെസ്റ്റ് ചെയ്‌തേക്കും. 2015 ജൂണിൽ വെണ്ണല സ്വദേശിയായ ജൂബി പൗലോസെന്ന വ്യവസായിയെ സക്കീർ ഹുസൈൻ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

NO COMMENTS

LEAVE A REPLY