സിമി പ്രവർത്തകരുടെ കൊലപാതകം; സ്പൂൺ പാട്ടുമായി യുവ സംഗീത സംവിധായകൻ

spoon-song

സിമി പ്രവർത്തകരുടെ മരണത്തിൽ പോലീസ് നൽകുന്ന വിശദീകരണത്തിനെതിരെ യുവ സംഗീത സംവിധായകൻ. കോഴിക്കോട് സ്വദേശിയായ നാസർ മാലിക്കാണ് കോയേടെ എ കെ 47 എന്ന ഗാനവുമായി എത്തിയിരിക്കുന്നത്. സിമി പ്രവർത്തകർ ജയിൽ ചാടിയത് സ്പൂണും പ്ലേറ്റും ഉപയോഗിച്ചാണെന്നാണ് പോലീസ് ഭാഷ്യം.

ഭോപ്പാലിൽനിന്ന് ജയിൽ ചാടിയ സിമി പ്രവർത്തകരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം നിലനിൽക്കെ പ്രതിഷേധവുമായി ആക്ടിവിസ്റ്റുകളും സോഷ്യൽ മീഡിയയും കോൺഗ്രസും ആംആദ്മി പാർട്ടിയടക്കമുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു.

സ്പൂണും പ്ലേറ്റുകൊണ്ട് ആക്രമിച്ച പ്രവർത്തകരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി എന്നായിരുന്നു മരണത്തിന് പോലീസ് നൽകിയ വിശദീകരണം. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കൊലപാതക സാധ്യത തള്ളിക്കളയുന്നില്ല. അതിനാൽതന്നെ ഏറ്റുമുട്ടൽ ഗൂഡാലോചനയുടെ ഭാഗമാണെന്ന വാദം ബലപ്പെടുന്നു.

https://youtu.be/i4GutD6WRrs

NO COMMENTS

LEAVE A REPLY