അതിഥികളെ ഞെട്ടിച്ച് വധുവിന്റേയും അച്ഛന്റേയും ഡാന്‍സ്

ഈ ഡാന്‍സ്, വിവാഹത്തിനെത്തിയ അതിഥികളെ ഒരിക്കലും മറക്കില്ല. കാരണം അതുപോലുള്ള ഡാന്‍സാണ് വധുവും അച്ഛനും ചേര്‍ന്ന് അതിഥികള്‍ക്ക് മുന്നില്‍ കാഴ്ച വച്ചത്.  വാഷിംഗ്ടണിലാണ് ഇത് നടന്നത്. വധു ഫെല്‍പ്സാണ് ഡാന്‍സറാണെങ്കിലും അച്ഛന്‍ നഥാന്‍ ഒരു സാധാരണ സെയില്‍സ്മാനാണ്. കല്യാണത്തിന് ഓര്‍മ്മിക്കാന്‍ വിധം എന്തെങ്കിലും ഉണ്ടാകണം എന്ന ആഗ്രഹമാണ് ഇത്തരം ഒരു കാര്യം ഒപ്പിക്കാന്‍ കാരണം എന്നാണ് നഥാന്‍ പറയുന്നത്. സ്വന്തം ഭാര്യപോലും അറിയാതെയാണ് നഥാന്‍ ഇത് ഒപ്പിച്ചത്. രണ്ടാഴ്ചത്തെ പരിശീലനത്തിന്റെ ഫലമാണ് ഈ നാല് മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഡാന്‍സ് സീക്വന്‍സ്. ഉള്‍പ്പെടുത്തിയിരിക്കുന്ന പത്ത് ഗാനങ്ങളില്‍ ബോളിവുഡ് ഗാനങ്ങളും ഉണ്ട്. ഇന്ത്യന്‍ സ്റ്റൈല്‍ ഡാന്‍സ് സ്റ്റെപ്പുകളും ഇവര്‍ കാഴ്ചവയ്ക്കുന്നുണ്ട്. വീഡിയോ കാണാം

Subscribe to watch more

NO COMMENTS

LEAVE A REPLY