തെരേസ മെയ് ഡൽഹിയിൽ; മോഡിയുമായി കൂടിക്കാഴ്ച നടത്തും

theresa-may

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഡൽഹിയിലെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിുക്കാഴ്ച നടത്തും. തിങ്കളാഴ്ച ഡൽഹിയിൽ നടക്കുന്ന ഇന്ത്യ യുകെ ടെക് ഉച്ചകോടിയിൽ തെരേസ മെയ് പങ്കെടുക്കും.

ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തായതിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രധാന വിദേശ രാജ്യ സന്ദർശനമാണ് ഇത്. 40 അംഗ സംഘവുമായാണ് ഇവർ ഇന്ത്യയിലെത്തിയത്. ചൊവ്വാഴ്ച ബംഗളൂരുവിൽ എത്തുന്ന തെരേസ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തും.

NO COMMENTS

LEAVE A REPLY