അമേരിക്കൻ ജോലി സാധ്യതകൾ ഇന്ത്യയടക്കം തട്ടിയെടുക്കുന്നു: ട്രംപ്

Donald Trump's Victory

അമേരിക്കയിലെ ജോലി സാധ്യതകൾ തട്ടിയെടുക്കുന്നത് ഇന്ത്യ, ചൈന, മെക്‌സിക്കോ, സിങ്കപ്പൂർ എന്നിവിടങ്ങളിൽനിന്നുള്ളവരെന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്.

ലോകത്തെ ഏറ്റവും വലിയ തൊഴിൽ കൊള്ളയാണ് അമേരിക്കയിൽ നടക്കുന്നത്. ലോക വ്യാപാര സംഘടനയിൽ ചൈന അംഗത്വം നേടിയതോടെ അമേരിക്കയ്ക്ക് 70,000 ഫാക്ടറികൾ നഷ്ടമായി. അമേരിക്കയെപ്പോലെ ജോലി സാധ്യത നഷ്ടപ്പെടുത്തുന്ന മറ്റൊരു രാജ്യവുമില്ലെന്നും ഫ്‌ളോറിഡയിൽ പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞു.

താൻ പ്രസിഡന്റായാൽ ഇത്തരം സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാകുമെന്നും ഹിലാരിയ്ക്ക് ഇത്തരം കാര്യങ്ങളൊന്നും അറിയില്ലെന്നും ട്രംപ് വ്യക്തമാക്കി.

us-living-through-greatest-jobs-theft-of-world-donald-trump

NO COMMENTS

LEAVE A REPLY