ഷൂട്ടിങ്ങിനിടെ കാണാതായ നടൻമാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

uday-anil

മാസ്തിഗുഡി എന്ന കന്നഡ ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ തടാകത്തിൽനിന്ന് കാണാതായ നടൻമാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടാമത്തെ നടനുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

കന്നഡ താരങ്ങളായ ഉദയ്, അനിൽ എന്നിവരെയാണ് കാണാതായത്. സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനിടെ ഹെലിക്കോപ്റ്ററിൽ നിന്ന് ‘തപ്പനഗോണ്ട’ തടാകത്തിലേക്ക് ചാടുമ്പോഴാണ് അപകടം.

നായകനായ ദുനിയ വിജയോടൊപ്പം തടാകത്തിലേക്ക് ചാടിയ ഉദയെയും അനിലിനെയും കാണാതാവുകയായിരുന്നു. രാമനഗര ജില്ലയിലെ മാഗഡി താലൂക്കിലാണ് തപ്പനഗോണ്ട തടാകം സ്ഥിതി ചെയ്യുന്നത്.

ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കാതെയും അധികൃതരുടെ അനുവാദം വാങ്ങാതെയുമായിരുന്നു മസ്തിഗുഡി ചിത്രീകരണം നടന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

NO COMMENTS

LEAVE A REPLY