വയനാട്ടിൽ ആന ചരിഞ്ഞത് ഷോക്കേറ്റ്; വെടിയേറ്റെന്ന് വരുത്തി തീർക്കാൻ ശ്രമം

elepanant

വയനാട്ടിലെ കോണിച്ചിറയിൽ മോഴയാന ചരിഞ്ഞ സംഭവം ഷോക്കേറ്റെന്ന് സൂചന. വെടിയേറ്റ് ചരിഞ്ഞതെന്ന് വരുത്തി തീർക്കാൻ ആനയുടെ മസ്തിഷ്‌കത്തിൽ കമ്പികൊണ്ട് മുറിവുണ്ടാക്കി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പ്രകാരമാണ് വിലയിരുത്തൽ. റിപ്പോർട്ട് ഇന്ന് പുറത്തുവരും.

ഞായറാഴ്ച രാവിലെയാണ് കോണിച്ചിറയിലെ അതിരാറ്റുകുന്നിലെ വയലിൽ അനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സൗത്ത് വയനാട് ഡിവിഷൻ ചെതലയം റേഞ്ചിൽ പാതിരി സൗത്ത് വനമേഖലയിലാണ് സംഭവം.

NO COMMENTS

LEAVE A REPLY