Advertisement

കമല ഹാരിസ്, അമേരിക്കയുടെ നിര്‍ഭയ

November 9, 2016
Google News 2 minutes Read
Kamala Harris is elected

ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ഇന്ത്യന്‍ വംശജ കമലാഹാരിസ് നിലവില്‍ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലാണ്. .അഭിഭാഷകയായ കമല 2011മുതലാണ് കലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറല്‍ പദവി വഹിച്ച് തുടങ്ങിയത്.

ഈ വിജയത്തിലൂടെ യുഎസ് സെനറ്റിലെ ആദ്യത്തെ ഇന്ത്യന്‍ വംശജ എന്ന ചരിത്രമാണ് കമല സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. യുഎസ് സെനറ്ററാകുന്ന ആദ്യത്തെ ഇന്തോ-അമേരിക്കക്കാരി എന്ന ചരിത്രവും ഇനി കമലയിലൂടെയാണ് ലോകം പഠിക്കുക. ലൊറേറ്റ സാഞ്ചസിനെയാണ് കമല തോല്‍പ്പിച്ചത്. ഒബാമയുടെ അടുത്ത അനുയായി എന്നാണ് കമല പരക്കെ അറിയപ്പെടുന്നത്. അമേരിക്കയിലെ ഏറ്റവും സുന്ദരിയായ അറ്റോര്‍ണി ജനറല്‍ എന്നാണ് കമലയെ ഒബാമ ഒരിക്കല്‍ വിശേഷിപ്പിച്ചത്. നിര്‍ഭയ എന്നും പിന്നീട് ഒരു അവസരത്തില്‍ കമലയെ ഒബാമ തന്നെ വിശേഷിപ്പിക്കുകയും ഉണ്ടായി. ചെന്നൈയിൽ നിന്ന് അറുപതുകളിൽ യുഎസിൽ കുടിയേറിയ സ്‌തനാർബുദ സ്പെഷലിസ്‌റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ. ശ്യാമള ഗോപാലന്‍, ജമൈക്കൻ അമേരിക്കൻ വംശജനും സ്‌റ്റാൻഫഡ് സർവകലാശാലയിലെ ധനതത്വശാസ്‌ത്ര പ്രഫസറുമായ ഡൊണാള്‍ഡ് ഹാരിസ് എന്നീ ദമ്പതികളുടെ മകളാണ് കമല.

Kamala Harris is elected California’s new U.S. senator

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here