ഇന്ത്യന്‍ നോട്ടുകള്‍ കൈയ്യിലുള്ള പ്രവാസികള്‍ ചെയ്യേണ്ടത്

currncy ban solution for pravasis

പ്രവാസികള്‍ എന്‍ ആര്‍ഒ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. നിക്ഷേപിക്കുന്ന പണം ആവശ്യമുള്ള രീതിയില്‍ മാറ്റി എടുക്കാന്‍ ഇതിലൂടെ സാധ്യമാണ്. ലോകത്ത് എവിടെ നിന്നും ഈ അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാട് നടത്താനുമാവും. നിബന്ധനകള്‍ക്ക് വിധേയമായി എന്‍ആര്‍ഒ അക്കൗണ്ടിനെ ഇരട്ട ടാക്സ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാട്ടിലുള്ള ആളുമായി ചേര്‍ന്ന് ജോയിന്റ് അക്കൗണ്ട് ആരംഭിക്കാനും സൗകര്യമുണ്ട്.

ഡിസംബര്‍30ന് അകം നാട്ടില്‍ വന്ന് പണം മാറ്റാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് നേരിട്ട് ആര്‍ബിഐ ഓഫീസുകളില്‍ എത്തി പണം മാറിയെടുക്കാം എന്നാല്‍ ഇവര്‍ പണം മാറാന്‍ വൈകിയതിന്റെ കാരണവും തിരിച്ചറിയല്‍ രേഖകളും ഇതിനോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കണം.
നാട്ടിലേക്ക് വരുന്ന അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടേയോ കയ്യില്‍ പണം കൊടുത്തുവിട്ടും മാറാം.  സത്യവാങ്മൂലം, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുകള്‍, പാന്‍കാര്‍ഡ് നമ്പര്‍ എന്നിവ ഇതിനോടൊപ്പം സമര്‍പ്പിക്കണം എന്ന് മാത്രം.

currncy ban solution for pravasis

NO COMMENTS

LEAVE A REPLY