ക്യൂ നിന്ന് വലയുന്നവർക്ക് ഫ്രീ പീറ്റ്‌സയുമായി പിസഹട്ട്

അസാധുവാക്കിയ 500/1000 നോട്ടുകൾ മാറ്റി വാങ്ങുവാനുള്ള തിരക്കിലാണ് പൊതുജനം. പ്രതിസന്ധിയിലായ ജനത്തെ സഹായിക്കാൻ ബാങ്കു ജീവനക്കാരാകട്ടെ ശനിയും ഞായറും ഉൾപ്പെടെ അധിക സമയം പ്രവർത്തിക്കുന്നു.

ബാങ്കിനകത്തും പുറത്തുമായി ഇരുകൂട്ടരും വിശപ്പിനെ വകവയ്ക്കാതെ മണിക്കൂറുകൾ നിൽക്കുന്നു. വിശന്നിരിക്കുന്ന സമയത്ത് ഒരു കഷ്ണം പിസ കിട്ടിയാൽ ആരാണ് വേണ്ടെന്ന് പറയുക.

free pizza by pizza hut

വെള്ളിയാഴ്ച്ചയാണ് അത്തരമൊരു ആശയവുമായി ലോകോത്തര ബ്രാൻഡായ പിസഹട്ട് എത്തിയിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥർക്കും , ക്യുവിൽ നിന്ന് വലയുന്നവർക്കും സൗജന്യമായി പിസ നൽകുകയാണ് പിസഹട്ട്.

ഇതുവരെ ദില്ലി, ഗുഡ്ഗാവ്, മുംബൈ, പൂനെ, ബംഗലൂരു എന്നീ 5 നഗരങ്ങളിലും സൗജന്യമായി പിസ കൊടുത്തു തുടങ്ങിയെന്ന് അധികൃതർ പറയുന്നു.

bank que

free pizza by pizza hut

NO COMMENTS

LEAVE A REPLY