മരണാസന്നമായ എടിഎമ്മുകൾക്ക് റീത്ത് വെച്ച് പൊതുജനം

currency ban

നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിൽ മരണാസന്നമായ എടിഎമ്മുകൾക്ക് റീത്ത് വെച്ച് പൊതുജനം. കണ്ണൂരിലെ ഉരുവച്ചാൽ എച്ഡിഎഫ്‌സി ബാങ്ക് എടിഎമ്മിന് മുന്നിലാണ് റീത്ത് വെച്ചിരിക്കുന്നത്. റീത്തിന് മുകളിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ, അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ എടിഎമ്മിന് ആദരാഞ്ജലി.

ശവസംസ്‌കാരം മോഡി ജപ്പാനിൽനിന്ന് എത്തിയതിന് ശേഷം നടത്തുമെന്നും റീത്തിൽ എഴുതിയിരിക്കുന്നു.

എടിഎമ്മുകൾക്ക് മുന്നില നീണ്ട നിരയും അത്യാവശ്യത്തിന്‌പോലും ഉപയോഗിക്കാൻ കഴിയാത്തതുമാണ് ഇത്തരം പ്രവർത്തികൾക്ക് പൊതുജനങ്ങളെ പ്രലോഭിപ്പിക്കുന്നതെന്നാണ് കരുതുന്നത്.

Subscribe to watch more

NO COMMENTS

LEAVE A REPLY