കുടിയേറ്റം തടയാൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുമെന്ന് ട്രംപ്

america slams china over drone will give strong answer for North Korea missile project says, Trump

തന്റെ വിവാദ വാഗ്ദാനങ്ങളിൽ പലതും നടപ്പിലാക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപ്. അമേരിക്കയിൽ കുടിയേറിയ 20 മുതൽ 30 ലക്ഷം വരെയുള്ളവരെ എത്രയും പെട്ടന്ന് രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ ഏർപ്പെടുത്തും.

രാജ്യത്തെ അക്രമികളിൽ മുമ്പിലുള്ളതും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും കുടിയേറ്റക്കാരാണ്. ഇത്തരക്കാരെ നാടുകടത്തുമെന്നും മെക്‌സിക്കോയുടെ പല ഭാഗങ്ങളിലും മതിൽ നിർമ്മിക്കുമെന്നും ട്രംപ് പറഞ്ഞു.

ഏതേ സമയം ട്രംപിനെതിരായ പ്രതിഷേധം അമേരിക്കയിൽ കൂടുതൽ ശക്തമാകുകയാണ്. ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് സ്വാധീനമുള്ള അറ്റലാന്റ, ഓസ്റ്റിൻ, ടെക്‌സാസ്, ബോസ്റ്റൺ, ഷിക്കാഗോ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രതിഷേധം ശക്തമാകുന്നത്.

Donald Trump

NO COMMENTS

LEAVE A REPLY