Advertisement

നോട്ട് പിൻവലിക്കൽ; കേന്ദ്രസർക്കാരിന്റെ ആത്മാർത്ഥത ചോദ്യം ചെയ്യേണ്ടതാണെന്ന് ജയരാജൻ

November 14, 2016
Google News 1 minute Read
currency ban

കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള മാർഗ്ഗം നോട്ട് മരവിപ്പിക്കാലാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. 1000, 500 രൂപ നോട്ടുകൾ പിൻവലിച്ച നടപടി പിൻവലിച്ചത് ശരിയായ നടപടിയാണെന്നും എന്നാൽ ഇതിൽ കേന്ദ്രസർക്കാരിന്റെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ജയരാജൻ.

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭയേയും പാർലമെന്റിനെയും ജനങ്ങളെയും വിശ്വാസത്തിലെടുക്കാതെയുള്ള നീക്കം സംശയാസ്പദമാണെന്നും ജയരാജൻ പറഞ്ഞു. റിലയൻസിനെയും അദാനിയെയും പോലുള്ള വൻകിട കമ്പനികളെ വിവരം മുൻകൂട്ടി അറിയിച്ചെന്ന ആരോപണം ഉയരുന്നതായും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടികളെ ഇടതുപക്ഷം സ്വാഗതം ചെയ്യുന്നു. എന്നാൽ ജനങ്ങളുടെ ദുരിതത്തിന് ആദ്യം പരിഹാരം വേണമെന്നും ജയരാജൻ.

currency ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here