Advertisement

മലയാളികളുടെ മനസ്സിൽ കൂടു കൂട്ടിയ കൊച്ചു മിടുക്കി ശിവാനി

November 14, 2016
Google News 1 minute Read
shivani

കുട്ടിക്കലവറ മുതൽ മലയാളികളുടെ മനസ്സിൽ കൂടു കൂട്ടിയ കൊച്ചു മിടുക്കിയാണ് ശിവാനി; നമ്മുടെ ഉപ്പും മുളകിലെ ശിവ. ചെറിയ വായിൽ വലിയ വർത്തമാനം പറഞ്ഞ് മുതിർന്നവരെ പോലും ഉപദേശിക്കുന്ന ഈ കാന്താരി പ്രേക്ഷകരുമായി പങ്കുവെക്കുന്നു അഭിനയ ജീവിതത്തിലെ വിശേഷങ്ങൾ ….

ഉപ്പും മുളകിനെ കുറിച്ച്…

ഉപ്പും മുളകിന്റെയുംഉപ്പും മുളകിന്റെയും സെറ്റിൽ എല്ലാവരും നല്ല കമ്പനിയാണ്, ഫ്രെണ്ട്‌ലിയാണ്. കുട്ടിക്കലവറയിൽ കളിക്കാൻ കുട്ടികൾ ആയിരുന്നു കൂട്ടിന്. ഇവിടെ വല്യ ആൾക്കാരാ ഉള്ളത്. പക്ഷേ രണ്ടും ഒരേ പോലെയാണ്. ഇവിടെ ഇവർ കുട്ടികളെ പോലെ കളിക്കും. ഉപ്പും മുളകും സെറ്റ് ശരിക്കും ഒരു കുടുംബം പോലെ തന്നെയാണ്.
sequence-146-00_06_39_10-still009
പുറത്ത് നിന്നുള്ള പ്രതികരണം

പുറത്ത് നിന്ന് നല്ല പ്രതികരണമാണ്. ‘ശിവ’ എന്ന കഥാപാത്രത്തെ എല്ലാവരും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. പുറത്ത് പോവുമ്പോൾ എല്ലാവരും അടുത്ത് വന്ന് സംസാരിക്കും. ഞാൻ ആദ്യം ഒരു ഫോൺ-ഇൻ പ്രോഗ്രാം ചെയ്തിട്ടുണ്ട്.അത് കൊണ്ട് തന്നെ എനിക്ക് ആളുകളോട് സംസാരിക്കുമ്പോൾ ബുദ്ധിമുട്ട് തോന്നാറില്ല. സ്‌കൂളിൽ ആണെങ്കിലും ഫ്രെണ്ട്‌സ് ഒക്കെ നല്ല സപ്പോർട്ടീവ് ആണ്. എന്റെ നോട്ട്‌സ് ഒക്കെ എഴുതി തരും. അവർക്കൊക്കെ ഉപ്പും മുളകും കാണാൻ ഭയങ്കര ഇഷ്ടമാണ്.

വിക്രമിനെ കണ്ടപ്പോൾ…..

വിക്രമിനെ കാണാൻ പറ്റും എന്ന് ഒരിക്കലും ഞാൻ വിചാരിച്ചില്ല. എനിക്ക് അന്ന് ഒരു എക്‌സാം ഉണ്ടായിരുന്നു. ആദ്യം അമ്മ എക്‌സാം കളയാൻ സമ്മതിച്ചില്ലെങ്കിലും പിന്നീട് എല്ലാവരും സമ്മതിച്ചു. വിക്രമിനെ കണ്ടപ്പോൾ സന്തോഷമായി. ഫഌവേഴ്‌സിന്റെ ഉപ്പും മുളകിലും അഭിനയിച്ചത് കൊണ്ട് മാത്രമാണ് എനിക്ക് ഇങ്ങനെ അവസരങ്ങൾ വന്നത്. അതിൽ ഒരുപാട് നന്ദിയുണ്ട്.

കുട്ടിക്കലവറയിലൂടെ ആയിരുന്നു ശിവയുടെ തുടക്കം…..

41-6

എന്ത് കണ്ടാലും അതിൽ പാർട്ടിസിപ്പേറ്റ് ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്. അങ്ങനെയാണ് ഫഌവേഴ്‌സിൽ ഇങ്ങനെ ഒരു പരിപാടി വന്നപ്പോൾ പങ്കെടുത്തത്. പിന്നെ പാചകം ചെറിയ രീതിയിലൊക്കെ അറിയാം. അടുക്കളയിൽ അമ്മയുടെ അടുത്ത് ചുറ്റിപ്പറ്റി എന്തെങ്കിലും ചെയ്യാൻ ഇഷ്ടമാണ്. പക്ഷേ അമ്മയ്ക്ക് ഞാൻ ഗ്യാസിൽ കളിക്കുന്നത് പേടി ആയത് കൊണ്ട്, എന്നെ കഴിവതും അടുപ്പിക്കാറില്ല. എന്നാലും അമ്മയില്ലാത്ത സമയത്ത് കസിൻസിന്റെ കൂടെ കൂടി ഓംലെറ്റ്, ബ്രെഡ് ടോസ്റ്റ്, നൂഡിൽസ് ഇതൊക്കെ ഉണ്ടാക്കും.

 

വീട്; കുടുംബം

വീട് ഇരിങ്ങാലക്കുടാണ്. വീട്ടിൽ അമ്മ, അച്ഛൻ, ഞാൻ, അനിയത്തി. പക്ഷേ ഞാൻ അമ്മയുടെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്. ഞങ്ങളുടേത് ഒരു കൂട്ടുകുടുംബം ആണ്. അവിടെ അമ്മയുടെ അച്ഛൻ, അമ്മ, അമ്മയുടെ അനിയത്തി, ചേച്ചി അവരുടെ കുട്ടികൾ ഇത്രയും പേരാണ് ഉള്ളത്.

ഭാവി പരിപാടി…സിനിമ …

സിനിമയിൽ ചാൻസ് കിട്ടിയാൽ ഞാൻ പോവും. വലുത് ആവുമ്പോൾ അഭിനേത്രിയും ആവണം ഒപ്പം ഒരു ഗൈനോക്കോളജിസ്റ്റും ആവണം.

അൽപ്പം കുസൃതിയും എന്നാൽ പക്വമായ പെരുമാറ്റവും, ഇതാണ് ശിവാനി.

shivani, uppum mulakum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here