ശിശുദിനം ആഘോഷിക്കാൻ ഗൂഗിൾ ഡൂഡിൽ

gogle-doodle

ശിശു ദിനം ആഘോഷിക്കാൻ ഗൂഗിൾ ഡൂഡിൽ എത്തി. പതിവിൽ നിന്നും വിപരീതമായി ഈ വർഷത്തെ ഗൂഗിൾ ഡൂഡിൽ ചെയ്തിരിക്കുന്നത് പതിനൊന്നു വയസ്സുകാരിയായ ഒരു ബാലികയാണ്.

പൂനെ സ്വദേശിയായ അൻവിത പ്രശാന്ത് തെലാങ്ങാണ് ഈ ഡൂഡിൽ ചെയ്തിരിക്കുന്നത്. പൂനെ വിബ്ജിയോർ ഹൈ സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അൻവിത. ‘ഓരോ നിമിഷവും ആസ്വദിക്കൂ’ (Enjoy every moement) എന്നതാണ് ഡൂഡിലിന്റെ തലക്കെട്ട്.

ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്നത് കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം ശിശുദിനമായി ആചരിക്കാൻ കാരണം.

childrens day, google doodle

NO COMMENTS

LEAVE A REPLY