ലോകശ്രദ്ധ നേടിയ കിച്ച എന്ന കുട്ടി ‘ഷെഫ്’


എലൻ ഡീജെനർ ഷോയെ കുറിച്ച് അറിയാത്തവർ ഇല്ല. പ്രശസ്ത നടി എലൻ ഡീജെനർ അവതരിപ്പിക്കുന്ന അമേരിക്കൻ ടോക്ക് ഷോയാണ് ഇത്. അന്തരാഷ്ട്ര തലങ്ങളിൽ പ്രശ്സതരായവർ അതിഥികളായി എത്തുന്ന ഈ ഷോയിലാണ് കിച്ച എന്ന 6 വയസ്സുകാരൻ അതിഥിയായി എത്തിയത്. എല്ലൻ ഷോയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യനായിരുന്നു കിച്ച.
ആരാണ് കിച്ച ??
നിഹാൽ രാജ്, അതാണ് കിച്ചയുടെ യഥാർത്ഥ പേര്. മലയാളിയാണ് കിച്ച. വെറും ആറ് വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടി ഷെഫ് തേങ്ങ പായസം, ഐസ്ക്രീം കേക്ക്, തരി കഞ്ഞി പോലുള്ള നാടൻ വിഭവങ്ങൾ കൊണ്ട് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ്.
കിച്ചയുടെ പാചക വൈദഗ്ധ്യം കണ്ട അച്ഛൻ രാജഗോപാൽ ആണ് കിച്ചയുടെ പേരിൽ ‘കിച്ചട്യൂബ്’ എന്ന യൂട്യൂബ് ചാനൽ തുടങ്ങുന്നത്. തന്തൂരി ബേബി പൊട്ടറ്റോ മുതൽ , സ്ട്രോബറി കൂളേഴ്സ് പോലുള്ള ഇന്റർ നാഷ്ണൽ വിഭവങ്ങൾ പാചകം ചെയ്യുക മാത്രമല്ല, പാചക രീതിയും വിവരിക്കും കിച്ച തന്റെ വീഡിയോകളിലൂടെ.
കിച്ചട്യൂബിൽ അപ്ലോഡ് ചെയ്ത ‘മിക്കി മൗസ് മാംഗോ ഐസ്ക്രീം’ എന്ന വിഭവം തയ്യാറാക്കുന്ന വീഡിയോയുടെ പകർപ്പവകാശം ഫെയിസ്ബുക്കിന്റെ ഒരു കാസ്റ്റിങ്ങ് കമ്പനിക്ക് നൽകിയത് വഴി മാത്രം 1.5 ലക്ഷം രൂപയാണ് കിച്ച സ്വന്തമാക്കിയത്.
കാണാം ‘മിക്കി മൗസ് മാംഗോ ഐസ്ക്രീം’ ഉണ്ടാക്കുന്ന കിച്ചയുടെ വീഡിയോ
kicha, ellen degener show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here