ആശുപത്രിയിൽ നിന്ന് ജയലളിതയുടെ പത്രക്കുറിപ്പ്

Jayalalitha

രണ്ട് മാസത്തോളമായി ആശുപത്രിയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആദ്യമായി വാർത്താക്കുറിപ്പ് പുറത്തിറക്കി. ഞായറാഴ്ച രാത്രിയാണ് ആശുപത്രിയിൽ നിന്ന് ജയലളിത ഒപ്പിട്ട പത്രക്കുറിപ്പ് പുറത്തിറക്കിയത്.

നവംബർ 19ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്നാവശ്യപ്പെട്ടാണ് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

രോഗം ബേധമായാൽ ഉടൻ തന്നെ ഓഫീസിലെത്തി ജോലികൾ ആരംഭിക്കും. തനിക്കു വേണ്ടി പ്രാർഥിച്ചവർക്കും പ്രത്യേക പൂജ നിർവഹിച്ചവർക്കും പത്രക്കുറിപ്പിലൂടെ ജയലളിത നന്ദി അറിയിച്ചു. ഏതാനും പാർട്ടി പ്രവർത്തകർ ആത്മഹത്യ ചെയ്തതായി അറിഞ്ഞതിൽ വലിയ ദു:ഖമുണ്ട്. പാർട്ടി പ്രവർത്തകർ പാർട്ടിയുടെ വളർച്ചക്കുവേണ്ടിയാണ് പ്രവർത്തിക്കേണ്ടതെന്നും പത്രിക്കുറിപ്പിലൂടെ ജയലളിത പറഞ്ഞു.

Jayalalitha

NO COMMENTS

LEAVE A REPLY