Advertisement

നോട്ട് നിരോധനം കൊന്നത് 16 പേരെ; ഞെട്ടിക്കുന്ന കണക്കുകളുമായി റിയാസ്

November 15, 2016
Google News 1 minute Read

നോട്ടു നിരോധനം മൂലം പ്രാണൻ നഷ്ടമായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു നരേന്ദ്ര മോദിയെ സമ്മർദ്ദത്തിലാക്കി മുഹമ്മദ് റിയാസ്

മോദി സര്‍ക്കാരിന്റെ കറന്‍സി അസാധുവാക്കലില്‍ പെട്ട് രക്തസാക്ഷികളായവരുടെ പട്ടികയാണ് ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി മുഹമ്മദ് റിയാസ് തന്റെ ഫേസ് ബുക്കിൽ പ്രസിദ്ധീകരിച്ചത്.

‘മോദിജി കുറ്റബോധം കൊണ്ട് വികാരഭരിതനായത് ഇവരെ ഓര്‍ത്താകാം’ എന്ന അടിക്കുറിപ്പോടെ ഇട്ട പോസ്റ്റിന് വലിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

റിയാസ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച രക്തസാക്ഷികളുടെ പട്ടിക ചുവടെ

(1) കണ്ടുകുരി വിനോദ , കുടുംബിനി,മഹുബബാദ് ജില്ലാ , തെലുങ്കാന.
(2) നവജാത ശിശു ,മുംബൈ .
(3) ഒന്നര വയസുള്ള ശിശു , വിശാഖ് .
(4) കുഷ് ,ഒരു വയസ്,മെയിന്‍ പുരി , ഉത്തര്‍പ്രദേശ് .
(5) നവജാതശിശു ,പാലി ജില്ലാ , രാജസ്ഥാന്‍.
(6) തിര്‍ത്തരാജദേവി,60വയസ്,കുമ്മിനാഗര്‍ജില്ല,ഉത്തര്‍പ്രദേശ്.
(7) മധുതിവാരി 27 വയസ്, ഹവ്‌റ ജില്ലാ, പശ്ചിമബംഗാള്‍
(8) രാം ആവാദ് ഡാഹ് 45 വയസ് ,കൈമൂര്‍ ജില്ലാ ബീഹാര്‍
(9) ഉണ്ണികൃഷ്ണന്‍ 48 വയസ്, തലശ്ശേരി കേരളം
(10) വിശ്വാസ് വര്‍ത്തക് , 72 വയസ്സ്, മുംബൈ
(11) ബര്‍ക്കത്ത് ഷൈക്ക് , 47 വയസ്സ്,
താരാപുര്‍ , ഗുജറാത്ത്
(12) കാര്‍ത്തികേയന്‍ , 75 വയസ്സ് , ഹരിപ്പാട് , കേരളം
(13) ഗോപാല്‍ ഷെട്ടി , ഉഡുപ്പി , കര്‍ണ്ണാടക
(14) വിനയ് കുമാര്‍ പാണ്ഡെ , സാഗ്ഗര്‍ , മദ്ധ്യ പ്രദേശ്
(15) പുരുഷോത്തമന്‍ വ്യാസ് , 45 വയസ് , ഭോപാല്‍ , മദ്ധ്യ പ്രദേശ്
(16) വ്യാപാരി , ഫൈസാബാദ് , ഉത്തര്‍പ്രദേശ്

മതിയായ മുന്നൊരുക്കം ഇല്ലാതെ നടത്തിയ നോട്ട് നിരോധനം രാജ്യത്തെ സാധാരണക്കാരനെയാണ് കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് ലഭ്യമാകുന്നത്. നോട്ടു നിരോധനം കൊണ്ട് പണം നഷ്‌ടമായ ഒരു കള്ളപ്പണക്കാരനും ഇത് വരെ പിടിയിലായതായോ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞതായോ വർത്തകളില്ല. ഈ പശ്ചാത്തലത്തിൽ റിയാസ് പ്രസിദ്ധീകരിച്ച പട്ടിക സാമൂഹ്യ മാധ്യമങ്ങളിലെ സജീവ ചർച്ചയാവുകയാണ്.

16 People Have Already Died After Demonetization

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here