ആംബുലന്‍സ് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

അമിതവേഗത്തിൽ വന്ന സ്കോഡ കാർ ഇടിച്ചു 108 ആംബുലൻസ് മാറിഞ്ഞു. ഇന്ന് പുലർച്ചെ 12.45 ഓടെ മണിയോടെ പൊങ്ങുംമൂട് വെച്ചാണ് സംഭവം. അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർ സൂരജ്, ഇ.എം.ടി പ്രഭാഷ് എന്നിവർക്ക് പരുക്കേറ്റു. നാട്ടുകാർ ചേർന്ന് മറിഞ്ഞ ആംബുലൻസ് പൊക്കിയ ശേഷമാണ് ഉള്ളിൽ അകപ്പെട്ട ഡ്രൈവറെ പുറത്തു എടുത്തത്. കാറിൽ എയർ ബാഗ് ഉണ്ടായിരുന്നതിനാൽ ഉള്ളിലുണ്ടായിരുന്നവർക്ക് നിസാര പരുക്കുകൾ മാത്രമേ ഏറ്റിട്ടൊള്ളൂ. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY