ദേശീയപാതകളിൽ നിശ്ചിത കാലത്തേക്ക് ഇനി ടോൾ നൽകേണ്ട

currency ban

നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ചതോടെ പണത്തിന് ക്ഷാമം നേരിടുന്നതിനാൽ ദശീയപാതകളിൽ നിശ്ചത കാലത്തേക്ക് ഇനി ടോൾ നൽകേണ്ടതില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇതോടെ നവംബർ 18 വരെ ടോൾ നൽകേണ്ടതില്ല.

500, 1000 രൂപ പിൻവലിച്ചതോടെ ചില്ലറകൾക്കടക്കം ക്ഷാമം നേരിട്ടതിനെ തുടർന്നാണ് നടപടി. ടോളുകളിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെടുന്നത് ഗതാഗത കുരുക്കിന് കാരണമാകുന്നതായും കണ്ടെത്തിയിരുന്നു. നവംബർ 9നാണ് ആദ്യമായി ടോൾ ഒഴിവാക്കി സർക്കാർ അറിയിപ്പ് പുറത്തിറക്കിയത്.

ആദ്യം നവംബർ 11 വരെയാണ് നീട്ടിയിരുന്നതെങ്കിലും പിന്നീട് ഇത് 14 വരെയും ഇപ്പോൾ 18 വരെയും നീട്ടിയിരിക്കുകയാണ്. നോട്ട പിൻവലിച്ചതിനെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ ഇതുവരെയും പരിഹരിക്കാനാകാത്തതാണ് ഈ നടപടിയ്ക്ക് കാരണം.

NO COMMENTS

LEAVE A REPLY