നോട്ട് നിരോധനം: കേന്ദ്രം കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു
പാവപ്പെട്ടവരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതായി സംശയിക്കുന്നതിനാല്‍ കേന്ദ്രം കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. നോട്ടുകള്‍ മാറാനെത്തുന്നവരുടെ കയ്യില്‍ മഷി പുരട്ടാനാണ് പുതിയ തീരുമാനം. ഒരിക്കല്‍ നോട്ട് മാറ്റിയവര്‍ വീണ്ടും എത്തുന്നത് തടയാനാണിത്. സാമ്പത്തിക കാര്യ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജന്‍ധന്‍ അക്കൗണ്ടുകള്‍ നിരീക്ഷിക്കുമെന്നും ഇദ്ദേഹം അറിയിച്ചു. 5000രൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളിലെ പരിധി. അതില്‍ കൂടുതല്‍ നിക്ഷേപം വരുന്ന അക്കണ്ടുകള്‍ കര്‍ശനമായി പരിശോധിക്കും.
ഇത് സംബന്ധിച്ച നിര്‍ദേശം ബാങ്കുകള്‍ക്ക് നല്കി കഴിഞ്ഞു. കള്ളനോട്ട് പിടിക്കാന്‍ കര്‍മ്മ സേനയേയും നിയോഗിക്കും.
currency ban new regulations
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here