നോട്ട് പിൻവലിച്ചതോടെ കാശ്മീർ സംഘർഷം അവസാനിച്ചുവെന്ന് മനോഹർ പരീക്കർ

manohar parrikar

നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ചതോടെ കാശ്മീരിലെ സംഘർഷം അവസാനിച്ചുവെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറ് പതിവായിരുന്നു. ഇവർക്ക് 500 രൂപയും മറ്റ് അതിക്രമങ്ങൾക്ക് 1000 രൂപയും വെച്ച് നൽകിയിരുന്നു.

പ്രധാനമന്ത്രി നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ചതോടെ തീവ്രവാദികളുടെ ഫണ്ടിംഗ് അവസാനിച്ചിരിക്കുകയാണെന്നും പരീക്കർ മുംബെയിൽ പറഞ്ഞു.

കാശ്മീർ താഴ് വരയിലെ പ്രക്ഷോഭങ്ങളിൽ നവംബർ എട്ടോടെ കുറവ് വന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയതായി എൻഐഎ റിപ്പോർട്ട് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY