തിരയുടെ മൂന്നാം ഭാഗത്തില്‍ വിനീതിനോട് ചാന്‍സ് ചോദിച്ച് ധ്യാന്‍

thira second part

വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ത്രില്ലര്‍ ചിത്രം തിരയുടെ രണ്ടാം ഭാഗം ഉടന്‍ വരുന്നു എന്ന സൂചന നല്‍കി ധ്യാന്‍ ശ്രീനിവാസന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. തിരയുടെ രണ്ടാംഭാഗത്തില്‍ ധ്യാന്‍ ഇല്ല, മൂന്നാം ഭാഗത്തില്‍ തനിക്ക് ചാന്‍സ് തരില്ലേ എന്ന ചോദ്യമാണ് ധ്യാന്‍ ഫെയ്സ് ബുക്കിലൂടെ ചോദിച്ചിച്ചിരിക്കുന്നത്. തിരയുടെ ഒന്നാം ഭാഗത്തില്‍ രോഹിണി പ്രണബിന് അവസാനം വരുന്ന ഒരു ഫോണ്‍ കോളോടെയാണ് ചിത്രം അവസാനിക്കുന്നത്.
തിരയുടെ രണ്ടാം ഭാഗം വിനീത് പാടെ ഉപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് ഏറെ പ്രതീക്ഷകള്‍ നല്‍കി ധ്യാനിന്റെ ഈ ഫെയ്സ് ബുക്ക് പോസ്റ്റ് പുറത്തു വന്നിരിക്കുന്നത്.
2013 നവംബര്‍ 14നാണ് തിര തീയറ്ററുകളിലെത്തിയത്. മനോജ് മേനോനായിരുന്നു സിനിമയുടെ നിര്‍മ്മാതാവ്. ശോഭനയ്ക്കും ധ്യാന്‍ ശ്രീനിവാസനുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. ആദ്യാവസാനം ഉദ്യേഗം നിറഞ്ഞ സിനിമയായിരുന്നു ഇത്. സുനിതാ കൃഷ്ണന്‍ അനുരാധാ കോയ് രാള എന്നീ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ജീവിതത്തില്‍ നിന്ന്പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയത്.

thira second part

NO COMMENTS

LEAVE A REPLY