നോട്ട് നിരോധനം: നടന്‍ വിജയ്ക്ക് പറയാനുള്ളത്
രാജ്യത്തെ കള്ളപ്പണം തടയാന്‍ രാജ്യത്തെ 500,1000നോട്ടുകള്‍ അസാധുവാക്കിയ നടപടി ധീരമാണ്. എങ്കിലും ഇത് സാധാരാണക്കാരില്‍ ഉണ്ടാക്കിയ ബുദ്ധിമുട്ട് വിഷമം ഉണ്ടാക്കുന്നുവെന്നാണ് വിജയ് തമിഴ് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
നോട്ട് ലഭിക്കാത്തതിന്റെ പേരില്‍ ആശുപത്രിയില്‍ കുട്ടി മരിച്ച പോലുള്ള സംഭവങ്ങളൊക്കെ ഒഴിവാക്കാമായരുന്നു. സമൂഹത്തില്‍ 20 ശതമാനം പേരാണ് പണക്കാര്‍ ബാക്കി 80 ശതമാനം സാധാരണക്കാര്‍ കഷ്ടപ്പെടുകയാണ്. തീരുമാനം നല്ലത് തന്നെ, ലോകത്ത് ആരും എടുക്കാന്‍ ധൈര്യം കാണിക്കാത്ത തീരുമാനവും ആണ്. എന്നാല്‍ തീരുമാനത്തിന് മുമ്പ് ഇത്തരം പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ട് അതിനെ തടയുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമായിരുന്നു എന്നും വിജയ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ ബുദ്ധിമുട്ട് കുറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് തന്നെ കേന്ദ്ര സര്‍ക്കാര്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജയ് പറഞ്ഞു.
vijay response on currency ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here