ശബരിമല തീർത്ഥാടകർക്കായി വിമാനത്താവളം

sabarimala

ശബരിമല തീർത്ഥാടകർക്കായി എരുമേലിയിൽ വിമാനത്താവളം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി. ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി . സ്ഥലം തീരുമാനിച്ചാൽ എൻഒസി നൽകാമെന്ന് കേന്ദ്രം വ്യ ക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ എരുമേലിയിൽ വിമാനത്തവളം യാഥാർത്ഥ്യമായാൽ ശബരിമല തീർഥാടകർക്ക് സൗകര്യപ്രദമാവുകയും ഇന്നുള്ള യാത്രാ പ്രശ്‌നത്തിന് വലിയൊരളവു ആശ്വാസമാവുകയും ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ് ശബരിമല. അവിടെ തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി.

NO COMMENTS

LEAVE A REPLY