ഗോഡ് ഫാദറിന്റെ വാര്‍ഷികം ആഘോഷിച്ച് ഫുക്രിയുടെ സെറ്റ്

godfather

ഗോഡ്ഫാദര്‍ എന്ന എക്കാലത്തേയും ഹിറ്റ് സിനിമ പുറത്തിറങ്ങിയതിന്റെ 25ാം വര്‍ഷമാണിത്. ‍ ഫുക്രിയുടെ സെറ്റിലും ഗോഡ് ഫാദര്‍ സിനിമയുടെ ആഘോഷങ്ങള്‍ നടന്നു.  ഗോഡ് ഫാദറിന്റെ അമരക്കാരായ ലാലും സിദ്ധിക്കുമാണ് ഫുക്രിയുടെ സെറ്റില്‍ വച്ച കേക്കു മുറിച്ചത്. സിദ്ധിക്ക് ഒരുക്കുന്ന ഈ ചിത്രത്തില്‍ ലാലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഷൂട്ടിംഗിനിടെ സെറ്റിലെ അംഗങ്ങള്‍ക്കൊപ്പമായിരുന്നു ആഘോഷം.  ഗോഡ് ഫാദറിലും ഉണ്ടായിരുന്ന നടന്‍ സിദ്ധിക്കും തെസ്നിഖാനും ആഘോഷത്തില്‍ പങ്കെടുത്തു. ഇരുവരും ഫുക്രിയിലും അഭിനയിക്കുന്നണ്ട്.

god father malayalam film

NO COMMENTS

LEAVE A REPLY