വിവാഹ ചടങ്ങ്‌ ആഘോഷിക്കാൻ ആൾദൈവവും സംഘവും വെടിയുതിർത്തു; ഒരാൾ മരിച്ചു

വിവാഹ ചടങ്ങ്‌ ആഘോഷിക്കാൻ ആൾദൈവവും സംഘവും ആകാശത്തേക്ക് വെടിയുതിർത്തു. ഇതോടെ വിവാഹവേദി മരണ വേദിയായി. ഹരിയാനയിലെ കർണാലിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് ആഘോഷം അതിരുവിട്ടതോടെ ഒരാൾ വെടിയേറ്റ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രതിശ്രുത വരന്റെ അമ്മായിയാണ് വെടിയേറ്റ് മരിച്ചത്.

ആൾ ഇന്ത്യ ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്റ് സ്വാധി ദേവ താക്കൂറും ഒരു സംഘം ആളുകളുമാണ് വിവാഹത്തിനെത്തിയതും വെടിയുതിർത്തതും. ആൾദൈവം എന്നാണ് സ്വാധി അറിയപ്പെടുന്നത്.

സ്വാധിയും സംഘവും വെടിയുതിർത്ത് ആഘോഷിക്കുന്നതിനിടെ കൂടെയുള്ള ഒരാളുടെ തോക്ക് നിശ്ചലമാവുകയായിരുന്നു. ഇത് പരിശോധിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇതോടെ ഇയാളും സംഘവും ഓടി രക്ഷപ്പെട്ടു.

എന്നാൽ ഡാൻസ് തടക്കുന്ന തട്ടിലേക്ക് ഇവർ ഉന്നം വെക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ആൾദൈവമായ സ്വാധിയുടെ ഭക്തനാണ് നവവരൻ. ഇയാളുടെ ക്ഷണപ്രകാമാണ് സ്വാധിയും സംഘവും വിവാഹത്തിനെത്തിയത്. ആയുധം കൈവശം വെച്ചതിനും കൊലപാതകത്തിനും സ്വാധിയ്ക്കും സംഘത്തിനു മെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Subscribe to watch more

NO COMMENTS

LEAVE A REPLY