മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി

high court gave approval for abortion

മാനഭംഗത്തിന് ഇരയായി ഗര്‍ഭിണിയായ പെണ്‍കുട്ടിയ്ക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. കുഞ്ഞിന് ജന്മം നല്‍കാന്‍ പെണ്‍കുട്ടിയ്ക്ക് മാനസികമായി തയ്യാറല്ല എന്ന കാരണം മുന്‍നിര്‍ത്തിയാണ് കോടതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയത്.
യുവതിയുമായ അടുപ്പം ഉണ്ടായിരുന്ന യുവാവ് വേറെ വിവാഹം കഴിച്ചു. ഈ സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാനസികാവസ്ഥയില്ല പെണ്‍കുട്ടി.
യുവാവിനെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കാസര്‍കോട് ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചപ്പോഴാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഒരാഴ്ചയ്ക്കകം ഗര്‍ഭച്ഛിദ്രത്തിന് നടപടി എടുക്കണമെന്നാണ് കോടതിയുടെ അഭിപ്രായം. ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ട തെളിവുകള്‍ സൂക്ഷിക്കാനും കോടതി നിര്‍ദേശിച്ചു.

high court gave approval for abortion

 

NO COMMENTS

LEAVE A REPLY